പ്രവർത്തനോദ്ഘാടനം
Sunday 16 November 2025 1:47 AM IST
മലയിൻകീഴ് : വിംഗ്സ് ഫൗണ്ടേഷന്റെ പ്രവർത്തനോദ്ഘാടനവും വെബ്സൈറ്റ് ലോഞ്ചിംഗും ജില്ലാ പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും,സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ വിളപ്പിൽ രാധാകൃഷ്ണൻ നിർവഹിച്ചു.നെടിയവിള സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റിയിൽ ചേർന്ന യോഗത്തിൽ വിംഗ്സ് ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.കെ.കെ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ആഷിഫ്,ട്രഷറർ അഡ്വ.എം.എ.പുഷ്പകുമാരി, സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി കെ.മുരളീധരൻ,ജോയിന്റ് സെക്രട്ടറി ഹരിറാം,വിജയകുമാർ,പി.ജെ.ലോറൻസ്,ഡോ.അനിത സുനിൽ,ഗോപകുമാർ,ബൈജു.കെ.അലക്സ്,മന്മദൻ,ശ്രീജ ഗോപാൽ, ബിസ്മിന എന്നിവർ സംസാരിച്ചു.