ലോകായുക്ത മൂട്ട് കോർട്ട്: ലാ അക്കാഡമിക്ക് ഒന്നാം സ്ഥാനം

Sunday 16 November 2025 1:49 AM IST

തിരുവനന്തപുരം: ലോകായുക്ത ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റർ-കോളേജിയേറ്റ് മൂട്ട് കോർട്ട് മത്സരത്തിൽ പേരൂർക്കട ലാ അക്കാഡമി ഒന്നാമതെത്തി.അനന്തുലാൽ.എസ്.കെ, ഐറിൻ എൽസ ചെറിയാൻ എന്നിവർ ഉൾപ്പെട്ട ടീമാണ് ഒന്നാമതെത്തിയത്. തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് ലോ കോളേജിലെ ദേവർഷ്.കെ,നീതു.മറിയ എബ്രഹാം എന്നിവർ ഉൾപ്പെട്ട ടീം രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ്‌ മുസ്താഖ്, ജസ്റ്റിസ് വി. ജി. അരുൺ എന്നിവർ സമ്മാനിച്ചു.