ബാലാവകാശ ഉടമ്പടി വട്ടം
Sunday 16 November 2025 1:48 AM IST
കല്ലമ്പലം:ശിശു ദിനാചരണത്തോടനുബന്ധിച്ച് കുട്ടികളുടെ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും അനുസ്മരിപ്പിച്ച് മടവൂർ ഗവ.എൽ.പി.എസിൽ ബാലാവകാശ ഉടമ്പടി വട്ടം സജ്ജീകരിച്ചു.കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനാണ് ഉടമ്പടിവട്ടം ഒരുക്കിയത്.സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും വിളംബരം ചെയ്യുന്നതോടൊപ്പം അവ പ്ലക്കാർഡുകളിലാക്കുകയും ചെയ്തു. "പ്രിയപ്പെട്ട ചാച്ചാജി" എന്ന നൃത്താവിഷ്കാരം ഒന്നാം ക്ലാസിലെ കുരുന്നുകൾ അവതരിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് രേഖ ദിലീപ് അദ്ധ്യക്ഷത വഹിച്ചു.വിദ്യാർത്ഥി പ്രതിനിധി അർപ്പിത.സി.വി സ്വാഗതവും ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം നന്ദിയും പറഞ്ഞു.