പ്രമേഹ നിർണയ ക്യാമ്പ്
Sunday 16 November 2025 1:51 AM IST
ആറ്റിങ്ങൽ: പാലസ് ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി കെ.എസ്.ഇ ബി സെക്ഷൻ ഓഫീസിൽ സൗജന്യ പ്രമേഹ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ലയൺ പ്രിൻസിപ്പൽ സെക്രട്ടറി പി.എം.ജെ.എഫ് സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.പ്രിസിഡന്റ് പി.എം.ജെ.എഫ് ശിവരാജൻ അദ്ധ്യഷത വഹിച്ചു. സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ ലത.എൽ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. സബ് എൻജിനിയർ ശ്രീജിത്ത്.എസ്.എസ് ,സെക്രട്ടറി സോമരാജൻ,ട്രഷറർ മുഹമ്മദ് താഹ, വിശ്വകുമാർ,അരുൺബാബു,മഹേഷ്‌കുമാർ,മണിരാജ് തുടങ്ങിയവർ പങ്കിടുത്തു.