അൽ ഫലാ യൂണി.ക്കെതിരെ കേസ്
Sunday 16 November 2025 12:53 AM IST
ന്യൂഡൽഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് സംശയ നിഴലിലായ ഫരീദാബാദിലെ അൽ ഫല യൂണിവേഴ്സ്റ്റിക്കെതിരെ ഡൽഹി ക്രൈംബ്രാഞ്ച് കേസെടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി രണ്ട് എഫ്.ഐ.ആർ ആണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. യൂണിവേഴ്സിറ്റിയുടെ ഡൽഹി ഓഖ്ലയിലുള്ള ഓഫീസിലെത്തിയ ഡൽഹി പൊലീസ് സംഘം ചില രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. യൂണിവേഴ്സിറ്റിയുടെ അക്രഡിറ്റേഷൻ വ്യാജമാണെന്നും വെബ്സൈറ്റിൽ നൽകിയ വിവരങ്ങൾ തെറ്റാണെന്നും കണ്ടെത്തിയതിനെ തുടർന്ന് യു.ജി.സിയും നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലും (നാക്) നടപടി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.