പ്രമേഹ ദിനാചരണം
Sunday 16 November 2025 1:53 AM IST
പാറശാല: കൊടവിളാകം ഗവ.എൽ.പി സ്കൂളിൽ നടന്ന ശിശുദിന ആഘോഷവും രുചിമേളയും, കുട്ടികളിലെ പ്രമേഹ സാദ്ധ്യതയെക്കുറിച്ചുള്ള ക്ലാസും പാറശാല എ.ഇ.ഒ പ്രേമലത ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ടി.കുമാർ അദ്ധ്യക്ഷത വഹിച്ചു.ഡോ.സെബി,ഡോ.സാന്ദ്ര, ഡോ.അക്ഷിത,ഡോ.ബിനിഷാ,വി.എൻ.പത്മജ, ഹെഡ്മിസ്ട്രസ് ലാലി,അനിൽകുമാർ, അദ്ധ്യാപകരായ വിജയകുമാർ,സന്തോഷ് കുമാർ ജാസ്മിൻ ഡെയ്സി,പ്രിയദർശിനി,സിമി,ഷിജി തുടങ്ങിയവർ സംസാരിച്ചു.