പ്രതിഭാ ലൈബ്രറി

Sunday 16 November 2025 1:54 AM IST

കിളിമാനൂർ:കൊടുവഴന്നൂർ പ്രതിഭാ ലൈബ്രറിയിൽ ശിശുദിനം സംഘടിപ്പിച്ചു ലൈബ്രറി പ്രസിഡന്റ് ജി.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ മനോജ് പുളിമാത്ത് ശിശുദിന പരിപാടി ഉദ്ഘാടനം ചെയ്തു. സുനിൽ കൊടുവഴന്നൂരിന്റെ സ്മരണാർത്ഥം മകൻ ആര്യൻ പുസ്തകങ്ങൾ ലൈബ്രറിക്ക് കൈമാറി. ലൈബ്രറി വൈസ് പ്രസിഡന്റ് ഹരിശങ്കർ ജെ കുറുപ്, ബിന്ദു, പ്രശാന്ത് മോഹനൻ നായർ തുടങ്ങിയവർ സംസാരിച്ചു ലൈബ്രറി സെക്രട്ടറി സിനു സ്വാഗതവും കുമാരി അഖില നന്ദിയും പറഞ്ഞു.