ഫോട്ടോ പ്രദർശനം
Sunday 16 November 2025 1:55 AM IST
കുന്നത്തുകാൽ: ശിശുദിനത്തോടനുബന്ധിച്ച് പ്രകൃതി തന്നെ ലഹരി എന്ന സന്ദേശമുയർത്തി പരിസ്ഥിതി പ്രവർത്തകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ബിജു കാരക്കോണം ഫോട്ടോഗ്രഫി പ്രദർശനം സംഘടിപ്പിച്ചു. കരിക്കകം ശ്രീചാമുണ്ഡി വിദ്യാപീഠത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രഫി പ്രദർശനം ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ അംഗം അഡ്വ.മേരി ജോൺ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എം.രാധാകൃഷ്ണൻ നായർ,കരിക്കകം ക്ഷേത്രം പ്രസിഡന്റ് കെ.പ്രതാപചന്ദ്രൻ,ട്രഷറർ ഗോപകുമാരൻ നായർ,എഡ്യൂക്കേഷൻ കമ്മിറ്റി കൺവീനർ ഡോ.ഹരീന്ദ്രൻ നായർ,കരിക്കകം ചാമുണ്ഡി ടെമ്പിൾ ട്രസ്റ്റ് അംഗങ്ങളായ ശ്രീകണ്ഠൻ നായർ,വിക്രമൻ നായർ,രാജേന്ദ്രൻ നായർ,സുകുമാരൻ നായർ,ഭാർഗവൻ നായർ തുടങ്ങിയവർ പങ്കെടുത്തു.