എസ്. ജയശങ്കർ റഷ്യയിലേക്ക്
Sunday 16 November 2025 7:17 AM IST
മോസ്‌കോ: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഔദ്യോഗിക സന്ദർശനത്തിനായി നാളെ റഷ്യയിലെത്തും. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റൊവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ഇരുവരും ചർച്ച ചെയ്തേക്കും. അടുത്ത മാസം ആദ്യമാണ് പുട്ടിൻ ഇന്ത്യയിലെത്തുന്നത്. അതേ സമയം, ഇന്നലെ ന്യൂയോർക്കിൽ വച്ച് നടന്ന യു.എസിലെ ഇന്ത്യൻ കോൺസുൽ ജനറൽമാരുടെ യോഗത്തിൽ ജയശങ്കർ പങ്കെടുത്തു. മൂന്ന് ദിവസത്തെ കാനഡ സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം യു.എസിലെത്തിയത്. യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസുമായും അദ്ദേഹം ചർച്ച നടത്തി.