ഇത്രയും നാൾ ചെയ്തത് തെറ്റ്; വീട്ടിൽ നിലവിളക്ക് കത്തിക്കുന്നതിന് മുൻപ് ഇക്കാര്യം അറിഞ്ഞിരിക്കണം
ഐശ്വര്യത്തിന്റെ പ്രതീകമായാണ് കത്തിച്ചുവച്ച നിലവിളക്കിനെ നാം കാണുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം ദിവസവും വീടുകളിൽ നിലവിളക്ക് തെളിയിക്കുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ചിലർ രാവിലെയും കൂടുതൽ പേരും വൈകിട്ടുമാണ് നിലവിളക്ക് കൊളുത്തുന്നത്. തിന്മയെ അകറ്റി നന്മയുടെ വെളിച്ചം നിറയ്ക്കാനാണ് നിലവിളക്ക് വയ്ക്കുന്നതെന്നാണ് വിശ്വാസം.
ദൈവങ്ങളുടെ പ്രതീകമായാണ് വിളക്കിനെ കാണുന്നത്. എന്നാൽ നിലവിളക്ക് തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഇന്നും പലർക്കുമുണ്ട്. അതിൽ ഒന്നാണ് എത്രനേരം നിലവിളക്ക് കത്തിച്ച് വയ്ക്കണമെന്നത്. ചിലർ മണിക്കൂറുകളോളം വിളക്ക് കത്തിച്ച് വയ്ക്കുന്നു. ശരിക്കും വിളക്കിന്റെ എണ്ണ വറ്റുംവരെ കത്തിച്ചുവയ്ക്കണമെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ സന്ധ്യ കഴിയുമ്പോൾ വിളക്ക് അണയ്ക്കുന്നതിൽ തെറ്റില്ല. എന്നാൽ ഒരിക്കലും വിളക്ക് ഊതി കെടുത്തരുത്. പുഷ്പം ഉപയോഗിച്ച് കെടുത്തുന്നതാണ് ഏറ്റവും നല്ലത്.
വിളക്ക് കരിന്തിരി കത്താതിരിക്കാൻ നാം ശ്രദ്ധിക്കാറുണ്ട്. കരിന്തിരി കത്തുന്നത് ദോഷമാണെന്നാണ് ജ്യോതിഷികൾ പറയുന്നത്. വിളക്ക് കത്തിച്ച് കഴിഞ്ഞശേഷം അതിൽ തിരി അവശേഷിക്കാറുണ്ട്. പലർക്കും ഈ തിരി എന്തുചെയ്യണമെന്ന് അറിയില്ല. ചിലർ ഇത് വലിച്ചെറിയുന്നു. എന്നാൽ ജ്യോതിഷിമാരുടെ അഭിപ്രായത്തിൽ ഇത്തരത്തിൽ തിരി വലിച്ചെറിയുന്നത് അശുഭമായി കണക്കാക്കപ്പെടുന്നു. ബാക്കി വന്ന തിരി വൃത്തിയുള്ള സ്ഥലത്തെ മണ്ണിൽ കുഴിച്ചിടുകയോ മരത്തിന്റെ ചുവട്ടിൽ ഇടുകയോ ചെയ്യുന്നതാണ് നല്ലത്. ഇത് വീട്ടിൽ ഭാഗ്യം നൽകുമെന്നാണ് വിശ്വാസം.