അജയ് ജോസിന് പുരസ്‌കാരം
Monday 17 November 2025 12:08 AM IST
കോട്ടയം : 2025 ലെ മഹാത്മാ ഗാന്ധി പുരസ്‌കാരം ജീവകാരുണ്യ പ്രവർത്തകനായ അജയ് ജോസിന്. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലായി പ്രതിദിനം ആയിരത്തിലധികം പേർക്ക് വർഷങ്ങളായി മുടങ്ങാതെ ഭക്ഷണം കൊടുക്കുന്ന വ്യക്തിയാണ് പൂഞ്ഞാർ സ്വദേശി അജയ് ജോസ്. സ്‌നേഹ സേന എന്ന ചാരിറബിൾ ട്രസ്റ്റ് മുഖേനയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ. പരേതനായ നോവലിസറ്റ് പുളിങ്കുന്ന് ആന്റണിയുടെ അനന്തിരവനാണ് അജയ്. ഡിസംബർ 20 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഡൽഹി ഗവർണർ വിനയ് കുമാർ സക്‌സേന അവാർഡ് സമ്മാനിക്കും.