അതിഭീകരകാമുകനും അതിഭീകര മകനും
ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന 'അതിഭീകര കാമുകൻ" പ്രണയിച്ചും സ്നേഹിച്ചും മുന്നേറുന്നു . റൊമാന്റിക് കോമഡി ഫാമിലി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അതിഭീകര കാമുകനായും അതിഭീകര മകനായും ലുക്മാൻ എത്തുന്നു. പ്ലസ് ടു കഴിഞ്ഞ് 6 വർഷത്തിനുശേഷം കോളേജ് പഠനത്തിനായി പോകുന്ന യുവാവിന്റെ ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുന്ന ചിത്രത്തിലെ അമ്മ - മകൻ ബന്ധത്തെ വളരെ ആഴത്തിലും മനോഹരവുമയാണ് സംവിധായകൻ സി.സി നിധിനും ഗൗതം താനിയിലും ചേർന്ന് സമീപിച്ചത്. അമ്മ വേഷത്തിൽ മനോഹരി ജോയിയാണ്. തന്റെ കരിയർ ഗ്രാഫ് ഒന്നുകൂടെ ഉയർത്തുന്ന വിധത്തിലാണ് ലുക്മാന്റെ പ്രകടനം. പ്രണയം, ഹാസ്യം, വിനോദം എന്നിവ അടങ്ങിയ കഥ പറയുന്ന സിനിമയിൽ ലുക്മാന്റെ കോമഡി പ്രകടനവും ആരാധകർ ഏറ്റെടുത്തു. ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ നായികയായി എത്തിയ ദൃശ്യയും അനു എന്ന കഥാപാത്രത്തെ മികച്ചതാക്കി. കാർത്തികിന്റെ കോമഡി രംഗങ്ങൾ പൊട്ടിച്ചിരികൾ ഉയർത്തി. സുജയ് മോഹൻരാജിന്റെ തിരക്കഥ, ബിബിൻ അശോകിന്റെ സംഗീതം ശ്രീറാം ചന്ദ്രശേഖരന്റെ ക്യാമറ, സിദ്ധ് ശ്രീറാം ആലപിച്ച പ്രേമവതി… എന്ന ഗാനവും മികച്ചു നിന്നു. പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്റർടെയ്ൻമെന്റ് എന്നീ ബാനറിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി. മതിയലകൻ, സാം ജോർജ് എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം: സെഞ്ച്വറി റിലീസ്. പി.ആർ.ഒ: ആതിര ദിൽജിത്ത്.