പ്രതിഷേധ യോഗം ഇന്ന്
Monday 17 November 2025 12:10 AM IST
ഏറ്റുമാനൂർ : ഏറ്റുമാനൂരപ്പൻ ബസ്‌ബേയുടെ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്നും ജില്ലാ കളക്ടർ ഇടപെട്ട് ഉടമസ്ഥാവകാശം മുനിസിപ്പാലിറ്റിയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ബസ് ബേ സംരക്ഷണ സമിതിയുടെ പ്രതിഷേധ യോഗം ഇന്ന് നടക്കും. രാവിലെ 8.30 ന് ജനകീയ വികസന സമിതി പ്രസിഡന്റ് ബി.രാജീവ് ഉദ്ഘാടനം ചെയ്യും. സംരക്ഷണ സമിതി പ്രസിഡന്റ് കരുൺ കൃഷ്ണകുമാർ എറണാകുളം അദ്ധ്യക്ഷത വഹിക്കും. എൻ.അരവിന്ദാക്ഷൻ നായർ, അഡ്വ.ജി.കെ നായർ, വി.എം തോമസ്, കെ.ഒ ഷംസുദ്ദീൻ, പി.ഡി ജോർജ്, പി.ബി രാജേഷ്, അമ്മിണി എസ്.നായർ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 7.30 മുതൽ 8.30 എത്തിച്ചേരുന്ന യാത്രക്കാർക്കും ഭക്തർക്കും സൗജന്യമായി പ്രഭാത ഭക്ഷണം നൽകും.