നിലപാട് പ്രഖ്യാപിച്ചു

Monday 17 November 2025 12:35 AM IST

ചങ്ങനാശേരി : തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടെടുത്ത് അംബേദ്കർ ഫൗണ്ടേഷൻ. എല്ലാവർഷവും എടുക്കുന്നതിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് സംഘടന തീരുമാനിച്ചത്. മതേതര മൂല്യം ഉയർത്തിപ്പിടിക്കുകയും സാമൂഹിക സാംസ്‌കാരിക കഷിരാഷ്ട്രീയം നോക്കാതെ പ്രവർത്തന മികവ് കാണിച്ചിട്ടുള്ളവർക്ക് വോട്ടുചെയ്യാൻ സംഘടന തീരുമാനിച്ചതെന്ന് സംസ്ഥാന സെക്രട്ടറി പി.കെ റാവുകുട്ടൻ പുന്നപ്ര അറിയിച്ചു. പെരുന്നയിൽ ചേർന്ന യോഗത്തിൽ തോമസുകുട്ടി ചങ്ങനാശേരി, ശ്യാം കോട്ടയം, ദേവരാജ്, ജസിയ, അനിത മലമ്പുഴ, സിബി കാട്ടാക്കട എന്നിവർ സംസാരിച്ചു.