സ്വാമിത്തോപ്പിൽ നിന്ന് മഹാ സ്‌മൃതിയാത്ര ഇന്ന് തുടങ്ങും

Monday 17 November 2025 1:45 AM IST

കളിയിക്കാവിള: ബാലപ്രജാപതി അടികൾ നയിക്കുന്ന മഹാസ്‌മൃതി യാത്ര ഇന്ന് സ്വാമിത്തോപ്പിൽ നിന്ന് ആരംഭിക്കും. നാളെ രാവിലെ കളിയിക്കാവിളയിലെത്തുന്ന മഹാസ്‌മൃതിയാത്രയ്ക്ക് എം.എൽ.എമാരായ

സി.കെ.ഹരീന്ദ്രൻ,കെ.ആൻസലൻ തുടങ്ങിയവർ കളിയിക്കാവിളയിൽ വരവേൽക്കും.

തിരുവനന്തപുരം ജില്ലയിൽ വിവിധകേന്ദ്രങ്ങളിൽ സ്വീകരണം നൽകും. വൈകിട്ട് തിരുവനന്തപുരം ശിങ്കാരതോപ്പിൽ നടക്കുന്ന സമാപനസമ്മേളനത്തിൽ ബാല പ്രജാപതി അടികൾ,വിൻസെന്റ് എം.എൽ.എ, എൻ.രതീന്ദ്രൻ,പ്രൊഫ.ചന്ദ്രബാബു.വി.എം.ശിവരാമൻ തുടങ്ങിയവർ പങ്കെടുക്കും.