ധർണ

Monday 17 November 2025 1:44 AM IST

തിരുവനന്തപുരം: ആൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് ധർണ സംഘടിപ്പിച്ചു. ട്രേഡ് യൂണിയൻ രജിസ്ട്രേഷൻ ഫീസ് പതിനായിരം രൂപയായി വർദ്ധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത വി.കെ.സദാനന്ദൻ ആവശ്യപ്പെട്ടു. അബ്‌ദുൾ അസീസ്, ബി.വിനോദ്,എസ്.സീതിലാൽ,എസ്.രാധാകൃഷ്ണൻ,പി.എം.ദിനേശൻ,ഷൈല.കെ.ജോൺ,എം.എ.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.