പുസ്‌തക ചർച്ച
Monday 17 November 2025 1:43 AM IST
ആറ്റിങ്ങൽ: മുനിസിപ്പൽ ലൈബ്രറിയിൽ നടന്ന പ്രതിമാസ സാഹിത്യ ചർച്ചയിൽ വയലാറിന്റെ സർഗസംഗീതം എന്ന കവിതാ സമാഹാരം ചർച്ച ചെയ്‌തു. കവിയും സാഹിത്യകാരനുമായ ഓരനെല്ലൂർ ബാബു പുസ്തകം അവതരിപ്പിച്ചു. ചന്ദ്രബാബു ചിറയിൻകീഴ് അദ്ധ്യക്ഷനായിരുന്നു. രാമചന്ദ്രൻ കരവാരം,ആറ്റിങ്ങൽ മോഹൻദാസ്,പ്രകാശ് പ്ലാവഴികം തുടങ്ങിയവർ പങ്കെടുത്തു. മുനിസിപ്പൽ ലൈബ്രേറിയൻ ഗ്രീഷ്മ സ്വാഗതം പറഞ്ഞു. ഓരനെല്ലൂർ ബാബുവിന്റെ കവിതാ സമാഹാരങ്ങൾ ഗ്രന്ഥശാലക്ക് വേണ്ടി ലൈബ്രേറിയൻ ഏറ്റുവാങ്ങി. തുടർന്ന് വയലാർ കവിതകളുടെ ആലാപനവും നടന്നു.