ശ്രീനാരായണഗുരു സാഹിതി പുരസ്കാരം

Monday 17 November 2025 1:42 AM IST

തിരുവനന്തപുരം: സന്യാസത്തിൽ രജതജൂബിലി ആഘോഷിക്കുന്ന ഇറ്റലിയിൽ സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ ഉഷാ ജോർജിന് ശ്രീനാരായണഗുരു സാഹിതീ വനിതാരത്ന പുരസ്കാരം 2025 സമ്മാനിച്ചു. കിഴക്കേക്കല്ലട സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ പുരസ്കാരം കൈമാറി. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഗുരുസാഹിതി ചെയർമാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറിയുമായ മലയാലപ്പുഴ സുധൻ,ഡോ.കായംകുളം യൂനുസ് എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. സ്വാമി വിശ്രുതാത്മാനന്ദ, കൊല്ലം രൂപത മുൻ അദ്ധ്യക്ഷൻ ബിഷപ്പ് ഡോ.സ്റ്റാൻലി റോമൻ, കവയിത്രിയും അദ്ധ്യാപികയുമായ ഷീല ജോർജ്‌ എന്നിവർ പങ്കെടുത്തു.