രണ്ടാം ഘട്ട ഏകദിന ശില്പശാല

Monday 17 November 2025 12:09 AM IST
മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ സംഘടിപ്പിച്ച രണ്ടാം ഘട്ട സ്റ്റെം പരിശീലന ഏകദിന ശില്പശാല സൃഷ്ടി റോബോട്ടിക്സ് സി.ഇ.ഒ സുനിൽ പോൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പയ്യാവൂർ: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്റ്റെം വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി അദ്ധ്യാപകർക്കും അദ്ധ്യാപക വിദ്യാത്ഥികൾക്കുമായി സംഘടിപ്പിച്ച രണ്ടാംഘട്ട ഏകദിന ശില്പശാല മടമ്പം പി.കെ.എം കോളജ് ഓഫ് എഡ്യൂക്കേഷനിൽ നടന്നു. റോബോട്ടിക്സ്, കോഡിംഗ്, ത്രിഡി പ്രിന്റിംഗ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകാനാണ് ശില്പശാല നടത്തിയത്. പരിപാടിയുടെ റിസോഴ്സ് ലീഡായ സൃഷ്ടി റോബോട്ടിക്സ് സി.ഇ.ഒ സുനിൽ പോൾ ശില്പശാല ഉദ്ഘാടനം ചെയ്തു. കോളേജ് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസി അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക വിദ്യാർത്ഥി കെ.വി. മീര ആമുഖ പ്രഭാഷണം നടത്തി. എൻ.ഇ.പി പശ്ചാത്തലത്തിൽ സ്റ്റെം വിദ്യാഭ്യാസം എന്ന വിഷയത്തിൽ കോഴ്സ് ഡയറക്ടർ ഡോ. പ്രശാന്ത് മാത്യു ക്ലാസെടുത്തു. സമാപന ചടങ്ങിൽ വിദ്യാർത്ഥികളെ ആദരിച്ചു.