അലങ്കാര മത്സ്യങ്ങളെ മോഷ്ടിച്ചതായി പരാതി.
Monday 17 November 2025 1:03 AM IST
കട്ടപ്പന: അശോക ജംങ്ഷനു സമീപത്തെ അക്വേറിയം കടയിൽ നിന്നും അലങ്കാര മത്സ്യങ്ങളെ യുവാവ് മോഷ്ടിച്ചു കടത്തിയതായി പരാതി. ആറായിരം രൂപയോളം വില വരുന്ന മത്സ്യങ്ങളെ കടത്തിയെന്നാണ് പരാതി. ശനിയാഴ്ച ഉച്ചയ്ക്ക് മത്സ്യങ്ങളെ വാങ്ങാൻ വന്ന യുവാവ് പായ്ക്ക് ചെയ്ത് വെച്ച ശേഷം കടയുടമയുടെ ശ്രദ്ധ തിരിഞ്ഞപ്പോൾ ഇതുമായി ഓടി രക്ഷപെടുകയായിരുന്നു. ഉടമ കട്ടപ്പന പൊലീസിൽ പരാതി നൽകി.