മരണനിരക്കിൽ മുന്നിൽ,​ സ്ത​നാ​ർ​ബു​ദ​വും​ ​തൈ​റോ​യ്ഡ് ​ക്യാ​ൻ​സ​റും​ കഴിഞ്ഞാൽ സ്ത്രീകളിൽ വ്യാപകം,​ പ്രതിവിധി വാക്സിനേഷൻ

Sunday 16 November 2025 9:25 PM IST

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് 7.9​ ​ശ​ത​മാ​നം​ ​സ്ത്രീ​ക​ളി​ൽ​ ​ഗ​ർ​ഭാ​ശ​യ​ഗ​ളാ​ർ​ബു​ദ​മെ​ന്ന് ​(​സെ​ർ​വി​ക്ക​ൽ​ ​ക്യാ​ൻ​സ​ർ​)​ ​ആ​രോ​ഗ്യ​കു​പ്പി​ന്റെ​ ​ക​ണ​ക്ക്.​ ​ക്യാ​മ്പൈ​യി​ന്റെ​ ​ഭാ​ഗ​മാ​യി​ 2024​ ​ഫെ​ബ്രു​വ​രി​ ​നാ​ലു​മു​ത​ൽ​ ​മു​പ്പ​തി​നാ​യി​രം​ ​സ്ത്രീ​ക​ളെ​ ​പ​രി​ശോ​ധി​ച്ചു.​ 84​ ​പേ​ർ​ക്ക് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചു.​ 243​ ​പേ​ർ​ക്ക് ​പ്രീ​ ​ക്യാ​ൻ​സ​ർ​ ​ല​ക്ഷ​ണ​ങ്ങ​ളും​ ​ക​ണ്ടെ​ത്തി.​ ​ഇ​വ​ർ​ക്കു​ള്ള​ ​ചി​കി​ത്സ​ ​ആ​രം​ഭി​ച്ചു.

സ്ത്രീ​ക​ളെ​ ​ബാ​ധി​ക്കു​ന്ന​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ക്യാ​ൻ​സ​റു​ക​ളി​ൽ​ ​ഒ​ന്നാ​ണി​ത്.​ ​ഹ്യൂ​മ​ൻ​ ​പാ​പ്പി​ലോ​മാ​ ​വൈ​റ​സാ​ണ് ​പ്ര​ധാ​ന​ ​കാ​ര​ണം.​ ​സ്ത​നാ​ർ​ബു​ദ​വും​ ​തൈ​റോ​യ്ഡ് ​ക്യാ​ൻ​സ​റും​ ​ക​ഴി​ഞ്ഞാ​ൽ​ ​ഗ​ർ​ഭാ​ശ​യ​ഗ​ളാ​ർ​ബു​ദ​മാ​ണ് ​വ്യാ​പ​ക​മാ​യി​ ​കാ​ണു​ന്ന​ത്.​ ​എ​ന്നാ​ൽ,​ ​മ​ര​ണ​നി​ര​ക്കി​ൽ​ ​ഇ​താ​ണ് ​മു​ന്നി​ൽ.​ ​നേ​ര​ത്തെ​ ​ക​ണ്ട​ത്തി​യാ​ൽ​ ​സ​ങ്കീ​ർ​ണ​ത​ക​ളി​ല്ലാ​തെ​ ​ചി​കി​ത്സി​ക്കാം. ത​ട​യു​ന്ന​തി​ന് ​ഉ​ചി​ത​മാ​യ​ ​മാ​ർ​ഗം​ ​വാ​ക്സി​നേ​ഷ​നാ​ണ്.​ ​കൗ​മാ​ര​ക്കാ​രാ​യ​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് ​വാ​ക്സി​ൻ​ ​ന​ൽ​കേ​ണ്ട​ത്.​ ​പ്ല​സ് ​വ​ൺ,​ ​പ്ല​സ് ​ടു​ ​ക്ലാ​സു​ക​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​സെ​ർ​വി​ക്ക​ൽ​ ​ക്യാ​ൻ​സ​റി​നെ​തി​രെ​യു​ള്ള​ ​വാ​ക്സി​ൻ​ ​ന​ൽ​കു​ന്ന​തി​നു​ള്ള​ ​പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​ഘ​ട്ടം​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്ന​തി​നു​ള്ള​ ​കാ​ല​താ​മ​സ​വും​ ​രോ​ഗം​ ​ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള​ ​സ്‌​ക്രീ​നിം​ഗ് ​ക്യാ​മ്പു​ക​ളി​ൽ​ ​എ​ത്തു​ന്ന​തി​നു​ള്ള​ ​വൈ​മു​ഖ്യ​വു​മാ​ണ് ​ഗ​ർ​ഭാ​ശ​യ​ഗ​ളാ​ർ​ബു​ദം​ ​പ​ല​പ്പോ​ഴും​ ​ഗു​രു​ത​ര​മാ​യി​ ​മാ​റാ​ൻ​ ​കാ​ര​ണം.

ജന​കീ​യ​ ​ആ​രോ​ഗ്യ​ ​കേ​ന്ദ്രം​ ​മു​ത​ലു​ള്ള​ ​ആ​രോ​ഗ്യ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​ശ്ചി​ത​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ക്യാ​ൻ​സ​ർ​ ​സ്‌​ക്രീ​നിം​ഗി​ന് ​സൗ​ക​ര്യ​മു​ണ്ട്.​ ​എ​ല്ലാ​വ​രും​ ​തൊ​ട്ട​ടു​ത്തു​ള്ള​ ​ആ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ ​ക്യാ​ൻ​സ​ർ​ ​സ്‌​ക്രീ​നിം​ഗ് ​ന​ട​ത്ത​ണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.