കണ്ണൂർ ജില്ലാ പഞ്ചായത്ത്: എൻ.ഡി.എ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയായി

Monday 17 November 2025 12:17 AM IST
എൻ.ഡി.എ

കണ്ണൂർ: എൻ.ഡി.എ കണ്ണൂർ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്കുള്ള മുഴുവൻ സ്ഥാനാ‌‌ർത്ഥികളെയും പ്രഖ്യാപിച്ചു. ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാറാണ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ആദ്യ ഘട്ട പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു.

രണ്ടാം ഘട്ട പട്ടികയിൽ കരിവെള്ളൂർ -വിജയലക്ഷ്മി, മാതമംഗലം - രമ സനിൽകുമാർ, നടുവിൽ -എം.പി. ജോയ്, മയ്യിൽ- കെ. സജേഷ്, കൊളച്ചേരി -രാഹുൽ രാജീവൻ, അഴീക്കോട് - സി.കെ. സുരേഷ് വർമ്മ, കല്യാശ്ശേരി -സുമേഷ് സുരേന്ദ്രൻ, മാട്ടൂൽ- എ.വി. സനിൽകുമാർ, ചെറുകുന്ന് -കേണൽ സാവിത്രിയമ്മ കേശവൻ, കുറുമാത്തൂർ - രമേശൻ ചെങ്ങൂനി, പരിയാരം -ഗംഗാധരൻ കാളീശ്വരം, കുഞ്ഞിമംഗലം - ഷഹ്ന മുകേഷ്, അതിരകം -പി.പി. ജിതിൻ, മേലെ ചൊവ്വ -കെ.സി. സുഷമ, കീഴ്ത്തള്ളി -സി.എച്ച്. ഷൈമ, ഏഴര -പി.വി. സനിൽ, ആലിങ്കൽ - രഞ്ജിനി എസ്. കുമാർ, പടന്ന -ടി. കൃഷ്ണപ്രഭ, വെറ്റിലപ്പള്ളി -ശ്രീജിത്ത്, നീർച്ചാൽ -സുമ സെൽവരാജ്, തായത്തെരു - എം. ലളിത, കാനത്തൂർ - അഡ്വ. ശ്രീപ്രഭ എന്നിവരാണ് ഉൾപ്പെടുന്നത്.

തിരഞ്ഞെടുപ്പ് യുദ്ധത്തിൽ ബി.ജെ.പി വിജയിച്ചു വരാനുള്ള എല്ലാ സംവിധാനങ്ങളും നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ടെന്ന് ബി.ജെ.പി ദേശീയ കൌൺസിൽ അംഗം സി.കെ. പദ്മനാഭൻ പറഞ്ഞു. ബീഹാറിലെ തിരഞ്ഞടുപ്പിൽ എൻ.ഡി.എയുടെ വമ്പിച്ച മുന്നേറ്റം എല്ലാ ബി.ജെ.പി വിരുദ്ധ കുപ്രചരണങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ടുള്ളതാണെന്നും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും എൻ.ഡി.എക്ക് വമ്പിച്ച മുന്നേറ്റമുണ്ടാകുമെന്നും പദ്മനാഭൻ പറഞ്ഞു.