നൂറനാട് ബ്ളോക്കിൽ യു.ഡി.എഫ് സീറ്റ് ധാരണയായി
ചാരുംമൂട് : നൂറനാട് ബ്ളോക്കിൽ യു.ഡി.എഫ് സീറ്റ് ധാരണയായി. ചുനക്കര പാലമേൽ പഞ്ചായത്തുകളിൽ നാലു സീറ്റുകളിലൊഴിച്ച് കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തഴക്കര പഞ്ചായത്തിൽ 1, 11 വാർഡുകളിൽ ഘടകകക്ഷികളായ കേരള കോൺഗ്രസ് മുസ്ലിം ലീഗ് കക്ഷികൾക്ക് നൽകി. ബാക്കി 15 സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കും. നൂറനാട് ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കും. പാലമേൽ പഞ്ചായത്തിൽ 10-ാം വാർഡിൽ യു.ഡി.എഫ് സ്വതന്ത്രൻ മത്സരിക്കും. ബാക്കി സീറ്റുകളിലെല്ലാം കോൺഗ്രസ് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ചുനക്കര പഞ്ചായത്തിലും മുഴുവൻ സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കും. താമരക്കുളത്ത് 18 സീറ്റിൽ 2 സീറ്റ് മുസ്ലിം ലീഗിന് നൽകും. 12 ,13 വാർസുകളാണ് ലീഗിന് നൽകിയിരിക്കുന്നത്. ബാക്കി സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. പാലമേൽ, ചുനക്കര പഞ്ചായത്തുകളിലെ നാലു സീറ്റുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇനി പ്രഖ്യാപിക്കാനുള്ളത്.