മന്നാഡിയാർമേള സ്മൃതി സമ്മേളനം
Monday 17 November 2025 1:29 AM IST
മാവേലിക്കര:കഥകളി ആസ്വാദകസംഘം നടത്തിയ മന്നാഡിയാർ മേള സ്മൃതി സമ്മേളനത്തിന് തിരുവനന്തപുരം മാർഗി റിട്ട.പ്രിൻസിപ്പൽ കലാമണ്ഡലം കൃഷ്ണദാസ് ദീപം തെളി ച്ചു. സംഘം വൈസ് പ്രസിഡന്റ് കെ.ഗോപിനാഥ് അധ്യക്ഷനായി.കേരള കലാമണ്ഡലം റിട്ട.പ്രിൻസിപ്പൽ കലാമണ്ഡലം ഉണ്ണികൃഷ്ണൻ അനുസ്മരണ സമ്മേളനംഉദ്ഘാടനം ചെയ്തു.വാരണാസി ധ്വനിത്രയ - കാസ് പുരസ്‌കാരം പ്രൊഫ.മാമ്മൻവർക്കി മേളാചാര്യൻ കലാമണ്ഡലംശങ്കരവാര്യർക്ക് സമർപ്പിച്ചു. സെക്രട്ടറി ടി.രാധാകൃഷ്ണപിള്ള,എ.യു.അനിൽ വർമ്മ,വി.പ്രസന്നൻ നമ്പൂതിരി, പുരസ്കാരജേതാവ് കലാമണ്ഡലംശങ്കരവാര്യർ,ട്രഷറർ ആർ.ജയകുമാർഎന്നിവർ സംസാരിച്ചു. തുടർന്ന്പകുതി പുറപ്പാടോടുകൂടി ഡബിൾ മേളപ്പദവും ബാണയുദ്ധം ഉഷ-ചിത്രലേഖ കഥകളിയും നടന്നു.