പാണാവള്ളി മഹല്ലിൽ ഹെൽപ് ഡെസ്‌ക്

Monday 17 November 2025 1:31 AM IST

പൂച്ചാക്കൽ:തീവ്ര വോട്ടർപട്ടിക പരിഷ്കരണം അഥവാ സ്പെഷൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) സംബന്ധിച്ച പ്രദേശവാസികൾക്കുള്ള സംശയങ്ങളും ആകുലതകളും ദൂരീകരിക്കാൻ പാണാവള്ളി തെക്കും ഭാഗം മുഹിയിദ്ദീൻ പുത്തൻ പള്ളി മഹല്ലിൽ ഹെല്പ് ഡെസ്ക് തുടങ്ങി.ഹിദായത്തുൽ ഇസ്‌ലാം മദ്റസ ഹാളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ രണ്ട് ദിവസങ്ങളിലായി ഹെൽപ് ഡെസ്ക് പ്രവർത്തിക്കും.ബി.എൽ.ഒമാർ നൽകിയ ഫോം പൂരിപ്പിച്ച്‌ നൽകുന്നതുമാണ്. അപേക്ഷാ ഫോമും വോട്ടർ ഐ.ഡിയും കൊണ്ട്‌ വരേണ്ടതാണെന്ന് മഹല്ല് സെക്രട്ടറി അബ്ദുൽ ജബ്ബാർ അറിയിച്ചു.