കോൺ. പ്രവർത്തകൻ സി.പി.ഐയിൽ ചേർന്നു
Monday 17 November 2025 1:31 AM IST
പൂച്ചാക്കൽ: പള്ളിപ്പുറത്തെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന കെ.ആർ.ചക്രപാണി സി.പി.ഐ യിൽ ചേർന്നു. ഒറ്റപ്പുന്ന സി.പി.ഐ പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. ബാബുലാൽ പൊന്നാട അണിയിച്ചും ചെങ്കൊടി കൈമാറിയും പാർട്ടിയിൽ ഔപചാരികമായി സ്വീകരിച്ചു.ദീർഘകാലം കോൺഗ്രസ് പ്രവർത്തന രംഗത്ത് സജീവമായിരുന്ന കെ.ആർ.ചക്രപാണിയുടെ സി.പി.ഐ പ്രവേശനം പ്രദേശത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.പാർട്ടിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് സി.പി.ഐ പ്രവർത്തകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.