പെൻഷണേഴ്സ് അസോ.സമ്മേളനം

Monday 17 November 2025 1:35 AM IST

തുറവൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ തുറവൂർ യൂണിറ്റിന്റെ വാർഷിക സമ്മേളനവുംനവാഗതരെ സ്വീകരണവും തുറവൂർ മണ്ഡലം കോൺഗ്രസ് ഓഫീസിൽ വച്ച് നടന്നു.അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംസി.വി.ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടൈറ്റസ് കുന്നേൽ അധ്യക്ഷത വഹിച്ചു.പുതിയ അംഗങ്ങളുടെ സ്വീകരണം ജില്ലാ ജോയിന്റ് സെക്രട്ടറി പി.രാമചന്ദ്രൻ നായർ നിർവഹിച്ചു.തുറവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ.ജോർജ്,മുതിർന്ന അംഗം ജെ. ഗോപാലകൃഷ്ണ പൈ,കെ.എസ്.എസ്.പി.എ അരൂർ ബ്ലോക്ക് പ്രസിഡൻറ് പി.ആർ.വിജയകുമാർ,ഡി.സി.സി ജനറൽ സെക്രട്ടറി തുറവൂർ ദേവരാജൻ, ബ്ലോക്ക് സെക്രട്ടറി ബി.ജനാർദ്ദനൻ,വനിതാ ഫോറം പ്രസിഡന്റ് പൊന്നമ്മ,ജില്ലാസെക്രട്ടറിയേറ്റ് അംഗംഎൻ.സദാനന്ദൻ എന്നിവർസംസാരിച്ചു.