വാർഷിക പൊതുയോഗം
Monday 17 November 2025 1:35 AM IST
ചേർത്തല: താലൂക്ക് എംപ്ലോയീസ് ആൻഡ് പെൻഷണേഴ്സ് വെൽഫെയർ സഹകരണസംഘത്തിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് ടി.ഡി.രാജന്റെ അദ്ധ്യക്ഷതയിൽ നടന്നു. ഓണററി സെക്രട്ടറി സി.ആർ.രാജീവ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.മികച്ച ചെറുകഥാകൃത്ത് അഡ്വ. സദാനന്ദൻ പാണാവള്ളിയെ പി.ആർ.പ്രകാശനും,എസ്.എസ്.എൽ.സി. പ്ലസ് ടു മികച്ച വിജയികളെ കെ.ഭരതനും ആദരിച്ചു.കെ.ടി.സാരഥി,അൻജു ജഗദീഷ്, പി.സ്മിത,ബീമാബീവി,ധന്യ സേതുറാം,പി.എസ്.സുനിൽ,പി.ആർ.ജോസ് എബ്രഹാം എന്നിവർ സംസാരിച്ചു.