മാലിന്യ പ്രശ്നം പരിഹരിക്കണം

Monday 17 November 2025 1:35 AM IST

ചേർത്തല:തെക്കേ അങ്ങാടിയിലെ മാലിന്യ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ആവശ്യപ്പെട്ടു. അറവ് ശാലയുടെ പിൻഭാഗത്തും മീൻ മാർക്കറ്റിന് സമീപത്തും പ്ലാസ്റ്റിക്കും സ്‌പോഞ്ചും കൂടിക്കിടന്ന് മലിനജലം കെട്ടിക്കിടക്കുന്നത് പകർച്ച വ്യാധികൾ പൊട്ടിപ്പുറപ്പെടാൻ ഇടയാക്കും. ഇത് നീക്കം ചെയ്യാൻമുനിസിപ്പൽ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറാകണമെന്ന് സമിതി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി ടി.മുരളി ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് കെ.ആർ.സോമശേഖരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി.സുരേഷ് ബാബു,സെക്രട്ടറി കെ.എ. വിനോദ്,എൻ.കെ.ശശികുമാർ,കെ.പ്രതാപൻ,അനിൽ ചേരുങ്കൽ എന്നിവർ സംസാരിച്ചു.