വാർഷിക സമ്മേളനം
Monday 17 November 2025 12:35 AM IST
ചേർത്തല: ചേർത്തല താലൂക്ക് കൺസ്യൂമേഴ്സ് അസോസിയേഷൻ ടൗൺ യൂണിറ്റ് വാർഷിക സമ്മേളനം താലൂക്ക് പ്രസിഡന്റ് അഡ്വ.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഇരുമ്പു പാലത്തിന് സമീപം ചേർത്തല എൻ.ഐ.ടി ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് അഡ്വ.എ.ശ്രീനിദാസ് അദ്ധ്യക്ഷത വഹിച്ചു.കൊല്ലം ശ്രീനാരായണ ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അഡ്വ.ലക്ഷ്മി ഹരികുമാർ ബോധവത്കരണ ക്ലാസ് നടത്തി. വൈസ് പ്രസിഡന്റ് കെ.വി.സാബുലാൽ,വർക്കിംഗ് പ്രസിഡന്റ് തൈക്കൽ സത്താർ,എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് അഷറഫ്, ഓർഗനൈസിംഗ് സെക്രട്ടറി സരോജ്കുമാർ,ജോയിന്റ് സെക്രട്ടറി അനിൽ ഇന്ദീവരം,മോഹനദാസ്,എഫ്.ബലദേവ്,ധനഞ്ജയൻ,ബി.ജയകുമാർ എന്നിവർസംസാരിച്ചു.