ശാഖാ വാർഷിക പൊതുയോഗം
ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയനിലെ 1763-ാം നമ്പർ നാരുപാറ ശാഖയുടെ വാർഷിക പൊതുയോഗം നടത്തി. ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. 2024 വർഷത്തെ പ്രവർത്തന റിപ്പോർട്ട്, വരവ് - ചെലവ് കണക്ക്, ബാക്കി പത്രം, 2026 വർഷത്തിലേയ്ക്കുള്ള ബഡ്ജറ്റ് എന്നിവ ശാഖാ സെക്രട്ടറി സുനിൽ കൊച്ചയ്യത്ത് അവതരിപ്പിച്ചു. ചുറ്റമ്പല നിർമ്മാണ പൂർത്തീകരണം, ഡിസംബർ 19 മുതൽ 26 വരെ നടക്കുന്ന ഭാഗവത സപ്താഹയജ്ഞം എന്നിവ സംബന്ധിച്ചുള്ള തീരുമാനങ്ങളും പൊതുയോഗം അംഗീകരിച്ചു. സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണ്ണമെഡൽ നേടിയ ദേവപ്രിയ ഷൈജു, ശാസ്ത്ര പ്രതിഭ അഭിഷേക് സതീഷ്, കായിക പ്രതിഭ അശ്വതി പ്രമോദ് എന്നിവരെ യോഗത്തിൽ അനുമോദിച്ചു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ബിനീഷ് കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ശാഖായോഗം പ്രസിഡന്റ് സുരേഷ് ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് തങ്കച്ചൻ പുത്തേട്ട് നന്ദിയും പറഞ്ഞു.