യു.ഡി.എഫ് ഡിവിഷൻ ഓഫീസ്

Monday 17 November 2025 12:00 AM IST
യു.ഡി.എഫ് കൊക്കാലെ ഡിവിഷൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം യു. ഡി എഫ്. ചെയർമാൻ ടി. വി. ചന്ദ്രമോഹൻ നിർവഹിക്കുന്നു

തൃശൂർ: യു.ഡി.എഫ് കൊക്കാലെ ഡിവിഷൻ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം യു.ഡി.എഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ നിർവഹിച്ചു. തിരഞ്ഞെടുപ്പ് കൺവെൻഷൻ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.റഷീദ് ഉദ്ഘാടനം ചെയ്തു. മോഹനൻ നടോടി അദ്ധ്യക്ഷനായി. നേതാക്കളായ ജോൺസൻ കാഞ്ഞിരത്തിങ്കൽ, സി.ബി. ഗീത, അസ്സീസ് താണിപ്പാടം, ജലീൽ എം. എം, പി.കെ. ഷാഹുൽ, എം.എ. റഷീദ്, സിന്ധു ആന്റോ ചാക്കോളാ, ജോയ് അരക്കപ്പാടൻ, മുസാദിഖ്, കെ.എ. സുബൈർ, കെ.എ.നവാബ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സ്ഥാനാർത്ഥി പി. കെ. ബീന മറുപടി പ്രസംഗം നടത്തി. സുൽത്താൻ ബാബു സ്വാഗതവും ബഷീർ. സി. കെ നന്ദിയും പറഞ്ഞു.