എ.കെ.ടി.എ കൺവെൻഷൻ
Monday 17 November 2025 12:10 AM IST
വെള്ളാങ്കല്ലൂർ: ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ വെള്ളാങ്കല്ലൂർ ഏരിയ വേളൂക്കര യൂണിറ്റ് കൺവെൻഷൻ അവിട്ടത്തൂർ എസ്.എൻ. ഡി. പി ഹാളിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് സിജി അജയൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാള ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ.കെ.യൂസഫ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി സുലോചന രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ലിജി സന്തോഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വെള്ളാങ്കല്ലൂർ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ മിനി പ്രസന്നൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. നീതു രതീഷ്, സജിത സനുരാജ്, ലിജി വാൾട്ടൻ ഷാലി ബിനോയ് എന്നിവർ സംസാരിച്ചു.