തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു

Monday 17 November 2025 12:10 AM IST

തൃശൂർ: തിരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം നിരീക്ഷിക്കാനും ചെലവുകൾ നിരീക്ഷിക്കാനും നിരീക്ഷകരെ നിയമിച്ചു. തൃശൂരിൽ മുളങ്കുന്നത്തുകാവ് കില ഡയറക്ടർ എ. നിസാമുദ്ദീനാണ് പൊതുനിരീക്ഷകൻ. ഫോൺ: 0487 2207000, 2201312, 9447183200. ചെലവ് നിരീക്ഷകരായി പി. അരവിന്ദാക്ഷൻ (ജോയിന്റ് ഡയറക്ടർ, കാർഷിക സർവകലാശാല, 9446879896), കെ.വി.സുനിൽകുമാർ (ജോയിന്റ് ഡയറക്ടർ, കുഹാസ് ഓഡിറ്റ്, 9947193456), ടി.എൻ.അജിതൻ (സീനിയർ ഡെപ്യൂട്ടി ഡയറക്ടർ, കോർപ്പറേഷൻ ഓഡിറ്റ് 9447607191), പി.എസ്.സാബു (സീനിയർ ഡെപ്യൂട്ടി ഡയറക്ടർ, ഗുരുവായൂർ ദേവസ്വം ഓഡിറ്റ്, 7907241835, 9447614803), കെ.മനോജ് (ജോ.സെക്രട്ടറി, ടാക്‌സസ്, 9496206637), കെ.സാബു ആന്റണി (ഡെപ്യൂട്ടി സെക്രട്ടറി, വ്യവസായ വകുപ്പ്, 9495124427), പി.എം.രതീഷ് കുമാർ (ജോ. ഡയറക്ടർ, കാലിക്കറ്റ് സർവകലാശാല ഓഡിറ്റ്, 9446695226) എന്നിവരെയും നിയമിച്ചു.