സൊലേസ് പതിനെട്ടാം വാർഷികം
Monday 17 November 2025 12:12 AM IST
തൃശൂർ: സൊലസിന്റെ പതിനെട്ടാം വാർഷികം 'സ്‌നേഹാർദ്രമായി 2025' തൃശൂർ റീജ്യണൽ തീയറ്ററിൽ മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സൊലസ് പ്രസിഡന്റ് ഡോ. ഇ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനായ എൻ. രാജൻ മുഖ്യാതിഥിയായി.ചടങ്ങിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർ ജാനകി മേനോൻ സ്‌നേഹ സന്ദേശം നൽകി. സൊലസ് സ്ഥാപക സെക്രട്ടറി ഷീബ അമീർ ആമുഖ പ്രഭാഷണം നടത്തി. സൊലസ് കൺവീനർ പി. ഗീത സ്വാഗതവും ജോ. കൺവീനർ സി. കെ. ശാന്തകുമാരി നന്ദിയും പ്രകാശിപ്പിച്ചു. ശേഷം ഗസൽ ഗായകൻ റാസയുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു.