ഐ.എച്ച്.കെ ജില്ല സെമിനാർ
Monday 17 November 2025 12:16 AM IST
തൃശൂർ: ഐ.എച്ച്.കെ ജില്ല സെമിനാർ എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ഡോ.ഹരി വിശ്വജിത്ത് മുഖ്യപ്രഭാഷണം നടത്തി. ബംഗളൂരു ഭഗവാൻ ബദ്ധ ഹോമിയോപ്പതി മെഡിക്കൽ കോളേജിലെ റിട്ട. പ്രൊഫസർ ഡോ.എൻ.മദൻ പ്രബന്ധം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.കെ.ജെ.ജെയിൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡോ.സി.എം.സരിൻ, റിട്ട. അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഹെൽത്ത് സയൻസസ് ഡോ.ജി.ഹരികുമാർ, ഐ.എസ്.കെ സിന്ദൂരം, സംസ്ഥാന ട്രഷറർ ഡോ.ഇഷൽ റെജു, ഡോ.ഗിൽബർട്ട് പോൾ, ഡോ.കെ.പി.സന്തോഷ് കുമാർ, ഡോ.അരുണ ആർ.ഭട്ട്, ഡോ.ബിനുകൃഷ്ണ എന്നിവർ പ്രസംഗിച്ചു.