ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 3 മാവോയിസ്റ്റുകളെ വധിച്ചു
Monday 17 November 2025 12:36 AM IST
റായ്പൂർ: ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലിൽ തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ട മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു.
മാദ്വി ദേവ, പോഡിയം ഗാംഗി, സോഡി ഗാംഗി എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് പേർ സ്ത്രീകളാണ്. ഇന്നലെ പുലർച്ചെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. പ്രദേശത്തുനിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. മൂന്ന് മാവോയിസ്റ്റ് കേഡറുകൾ നിർവീര്യമാക്കിയതായി അധികൃതർ വ്യക്തമാക്കി.