നീറ്റ്: തമിഴ്നാട് സുപ്രീംകോടതിയിൽ

Monday 17 November 2025 12:43 AM IST

ന്യൂഡൽഹി: തമിഴ്നാട്ടിൽ നീറ്ര് പരീക്ഷ ഒഴിവാക്കിയ ബില്ലിൽ രാഷ്ട്രപതി തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. 2021ലെ ബിൽ ഇപ്പോഴും രാഷ്ട്രപതിയുടെ പക്കലാണ്. അനുമതി രാഷ്ട്രപതി തൽക്കാലം തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഇക്കഴിഞ്ഞ മാർച്ച 4ന് ഗവർണറുടെ ഓഫീസ് അറിയിച്ചു. ഇത്തരം നടപടികൾ ഭരണഘടനാവിരുദ്ധമാണെന്നും, ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും തമിഴ്നാടിന്റെ ഹർജിയിൽ പറയുന്നു.