എസ്.ഐ.ആർ:നേതാക്കളുടെ യോഗം വിളിച്ച് കോൺഗ്രസ്

Monday 17 November 2025 12:48 AM IST

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയ നടക്കുന്ന കേരളം അടക്കം ഒൻപത് സംസ്ഥാനങ്ങളിലെയും, മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലെയും കോൺഗ്രസ് നേതാക്കളുടെ യോഗം നാളെ പാർട്ടി ആസ്ഥാനമായ ഡൽഹിയിലെ ഇന്ദിരാ ഭവനിൽ ചേരും. പി.സി.സി അദ്ധ്യക്ഷന്മാർ, നിയമസഭാ കക്ഷി നേതാക്കൾ, 12 ഇടങ്ങളുടെയും ചുമതലയുള്ള ദേശീയ നേതാക്കൾ, എ.ഐ.സി.സി സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും. എസ്.ഐ.ആർ നടക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.