ജപ്പാനിലേക്ക് യാത്ര വേണ്ട: പൗരന്മാരോട് ചൈന

Monday 17 November 2025 7:14 AM IST

ബീജിംഗ് : ജപ്പാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ചൈന. ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈചിയുടെ തായ്‌വാൻ അനുകൂല നിലപാടാണ് ചൈനയെ ചൊടിപ്പിച്ചത്. തായ്‌വാനെ ചൈന ആക്രമിച്ചാൽ ജപ്പാന്റെ ഭാഗത്ത് നിന്ന് സൈനിക പ്രതികരണം ഉണ്ടായേക്കുമെന്ന തരത്തിൽ തകൈചി ജാപ്പനീസ് പാർലമെന്റിൽ പരോക്ഷ പ്രസ്താവന നടത്തുകയായിരുന്നു. വിഷയത്തിൽ ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി ചൈന പ്രതിഷേധം അറിയിച്ചിരുന്നു. സ്വയംഭരണാധികാരമുള്ള ദ്വീപായ തായ്‌വാനെ സ്വന്തം ഭാഗമായാണ് ചൈന കാണുന്നത്. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ തായ്‌വാനെ പിടിച്ചെടുക്കാൻ മടിയില്ലെന്നാണ് ചൈനയുടെ നിലപാട്. തായ്‌വാന് ചുറ്റും സൈനികാഭ്യാസം നടത്തി പ്രകോപനം സൃഷ്ടിക്കുന്നതും ചൈനയുടെ പതിവാണ്.