വർക്കല സ്വദേശി ബാബുരാജൻ ലണ്ടനിൽ അന്തരിച്ചു

Monday 17 November 2025 10:06 AM IST

ലണ്ടൻ: തിരുവനന്തപുരം സ്വദേശി ബാബുരാജൻ (64) ലണ്ടനിൽ അന്തരിച്ചു. വർക്കല പനയറ സ്വദേശിയാണ്. ശനിയാഴ്‌ച സ്വവസതിയിലായിരുന്നു അന്ത്യം. സിആർഒ 3ഡിഎസ്, ക്രോയിഡൻ 89 ഒക്‌ലേ റോഡിലായിരുന്നു താമസം. പ്രീത ആണ് ഭാര്യ. മക്കൾ: നീതു, നീനു. മരുമക്കൾ: രോഹിത്, അജയ്. അദ്വിക് പേരക്കുട്ടിയാണ്. ഭാര്യാസഹോദരൻ: ജ്യോതി പാലാച്ചിറ. വസതിയിൽ പൊതുദർശനമുണ്ടാകും.

അനുശോചനമറിയിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനുമായി അജയ് - 07763587635, ജ്യോതി - 07727692819, രോഹിത് - 07543742931 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കെസിഡബ്ള്യു‌എ അനുശോചനം അറിയിച്ചു.