ഹൈവാൻ മുംബയിൽ, ഒപ്പത്തിലെ ജയരാമൻ ലുക്കിൽ മോഹൻലാൽ

Tuesday 18 November 2025 3:45 AM IST

പ്രി​യ​ദ​ർ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബോ​ളി​വു​ഡ് ​ചി​ത്രം​ ​ഹൈ​വാ​നി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​തി​ഥി​ ​താ​ര​മാ​യി​ ​എ​ത്തു​ന്ന​ത് ​ഒ​പ്പം​ ​സി​നി​മ​യി​ലെ​ ​ജ​യ​രാ​മ​ൻ​ ​എ​ന്ന​ ​കാ​ഴ്ച​ ​വൈ​ക​ല്യ​മു​ള്ള​ ​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ന്ന് ​വി​വ​രം.​ ​അ​ക്ഷ​യ് ​കു​മാ​റും​ ​സെ​യ്ഫ് ​അ​ലി​ ​ഖാ​നും​ ​നാ​യ​ക​ൻ​മാ​രാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​മും​ബ​യി​ൽ​ ​അ​വ​സാ​ന​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ്.​ ​പ്രി​യ​ദ​ർ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഒ​പ്പം​ ​ചി​ല​ ​മാ​റ്റ​ങ്ങ​ളോ​ടെ​ ​ഹി​ന്ദി​യി​ൽ​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​ഹൈ​വാ​ൻ.​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​ക​ഥാ​പാ​ത്ര​മാ​യി​ ​സെ​യ്ഫും​ ​സ​മു​ദ്ര​ക്ക​നി​യു​ടെ​ ​വേ​ഷം​ ​അ​ക്ഷ​യ്കു​മാ​റും​ ​ആ​ണ് ​പു​ന​ര​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ അ​തേ​സ​മ​യം​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ്രി​യ​ദ​ർ​ശ​ൻ​ ​പ​ങ്കു​വ​ച്ച​ ​മോ​ഹ​ൻ​ലാ​ലി​നും​ ​സെ​യ്ഫ് ​അ​ലി​ഖാ​നു​മൊ​പ്പ​മു​ള്ള​ ​ചി​ത്രം​ ​പ്രേ​ക്ഷ​ക​രെ​ ​ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നുണ്ട്.​ ​ചി​ത്ര​ത്തി​ൽ​ ​ലാ​ലും​ ​സെ​യ്ഫും​ ​ക​റു​ത്ത​ ​ക​ണ്ണ​ട​ ​ധ​രി​ച്ചി​ട്ടു​ണ്ട്.​ ​ഇ​രു​വ​രു​ടെ​യും​ ​കൈ​ക​ളി​ൽ​ ​വാ​ക്കിം​ഗ് ​സ്റ്റി​ക്കു​മു​ണ്ട്.​ ​ഒ​പ്പ​ത്തി​ലെ​ ​ജ​യ​രാ​മ​നാ​യി​ത്ത​ന്നെ​ ​ആ​ണോ​ ​ഹൈ​വാ​നി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തെ​ന്ന​ ​സം​ശ​യം​ ​​ ​ആ​രാ​ധ​ക​രി​ൽ​ ​സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ഹി​ന്ദി​ ​ചി​ത്രം​ ​കൂ​ടി​യാ​ണ് ​ഹൈ​വാ​ൻ.​ ​പ്രി​യ​ദ​ർ​ശ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബോ​ളി​വു​ഡ് ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​തും​ ​ആ​ദ്യ​മാ​ണ്.​ ​ നെ​ടു​മു​ടി​ ​വേ​ണു​ ​ചെ​യ്ത​ ​വേ​ഷ​ത്തി​ൽ​ ​ഹി​ന്ദി​യി​ൽ​ ​ബൊ​മാ​ൻ​ ​ഇ​റാ​നി​ ​ആ​ണ്.​ ​ഷ​രി​ബ് ​ഹാ​ഷ്മി,​ ​അ​സ്രാ​ണി,​ ​സ​യ്യാ​മി​ഖേ​ർ,​ ​ശ്രീ​യ​ ​പി​ൽ​ഗോ​ൻ​ക​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​അ​ക്ഷ​യ് ​കു​മാ​റും​ ​സെ​യ്ഫും​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ഒ​ൻ​പ​ത് ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​അ​വ​ശേ​ഷി​ക്കു​ന്ന​ത്.​ ​ദി​വാ​ക​ർ​ ​മ​ണി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​കെ.​വി.​എ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സും​ ​തെ​സ്‌​പി​യ​ൻ​ ​ഫി​ലിം​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ 17​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ആ​ണ് ​സെ​യ്ഫ് ​അ​ലി​ഖാ​നും​ ​അ​ക്ഷ​യ് ​കു​മാ​റും​ ​ഒ​ന്നി​ക്കു​ന്ന​ത്.​ 2008​ ​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​ത​ഷാ​നി​ൽ​ ​ആ​ണ് ​ഇ​രു​വ​രും​ ​അ​വ​സാ​ന​മാ​യി​ ​ഒ​ന്നി​ച്ച​ത്.