ശിശുദിനാഘോഷം

Tuesday 18 November 2025 1:19 AM IST

വക്കം: കുളമുട്ടം ഗവ. എൽ.പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. കവിയും ദേശീയ അവാർഡ് ജേതാവുമായ കവലയൂർ എസ്. താണുവനാചാരി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സ്തി അദ്ധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ളി, പോസ്റ്റർരചന,ശിശുദിന ഗാനാലാപനം, ചാച്ചാജി അനുസ്മരണം, മധുര വിതരണം എന്നിവ നടന്നു. റാസി, സിമി, ജയ, ജിത്തു,ഷിഫാന , മുബീന എന്നിവർ സംസാരിച്ചു.