സിൽവർ ജൂബിലി ആഘോഷം

Tuesday 18 November 2025 1:22 AM IST

തിരുവനന്തപുരം: കഴക്കൂട്ടം മരിയൻ എൻജിനിയറിംഗ് കോളേജിന്റെ സിൽവർ ജൂബിലി ആഘോഷം 18ന് രാവിലെ 11ന് മരിയൻ എഡ്യുസിറ്റി ക്യാമ്പസിലെ ബിഷപ്പ് വിന്റ്സെന്റ് ഡെരീരെ ഹാളിൽ നടക്കും.ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയാകും.ലത്തീന്‍ കത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പുമാരായ ഡോ. സൂസപാക്യം എം,ഡോ. തോമസ് ജെ. നെറ്റോ,​ സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ. എന്നിവർ പങ്കെടുത്തു.