ചെണ്ടുമല്ലി സോപ്പ് വിതരണം ഉദ്ഘാടനം
Monday 17 November 2025 8:31 PM IST
മാഹി:കർഷകസംഘം മാഹി ശീതകാല പച്ചക്കറികൃഷി തൈ നടീലും മാഹി കർഷകസംഘം കൃഷി ചെയ്ത ചെണ്ടുമല്ലി പൂവ് കൊണ്ടുള്ള സോപ്പിന്റെ (മാഹി ഗോൾഡ്) വിപണനോദ്ഘാടനവും പുത്തലം ക്ഷേത്ര പരിസരത്ത് നടന്നു. കെ കെ ശൈലജ ടീച്ചർ വിപണനോദ്ഘാടനം പി.സി.എച്ച്.ശശിധരന് നൽകി നിർവഹിച്ചു.മനോഷ് പുത്തലം അദ്ധ്യക്ഷത വഹിച്ചു.കർഷകസംഘം മാഹി വില്ലേജ് സെക്രട്ടറി സി ടി.വിജീഷ് സ്വാഗതം പറഞ്ഞു.കർഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം എം. സി പവിത്രൻ, റിട്ടയർഡ് കൃഷി ജോയിന്റ് ഡയറക്ടർ കെ.പി.ജയരാജൻ, സി പി.എം മാഹി ലോക്കൽ സെക്രട്ടറി കെ.പി. നൗഷാദ്,സി.എച്ച്.സതീഷ് എന്നിവർ സംസാരിച്ചു.ട്രഷറർ പി.രജിൽ നന്ദി പറഞ്ഞു.