എച്ച്.പി.വി വാക്സിൻ ബോധവത്കരണം

Monday 17 November 2025 8:33 PM IST

തലശ്ശേരി: കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ബി ഇ എം പി സ്‌കൂളിൽ എച്ച്.പി.വി വാക്സിൻ, സർവിക്കൽ കാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പാൾ ഷാജി അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. എം. സി.സി.എസ് മെഡിക്കൽ ഓഫീസർ ഡോ.ഹർഷ ഗംഗംഗാധരൻ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.എം.സി.സി.എസ് വൈസ് പ്രസിഡന്റ് മേജർ പി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. എഡ്വാർഡ് പ്രശാന്ത് സ്വാഗതവും ജൂനിക നന്ദിയും പറഞ്ഞു. മലബാർ കാൻസർ കെയർ സൊസൈറ്റി, ഐ.എം.എ പയ്യന്നൂർ ബ്രാഞ്ച്, പയ്യന്നൂർ എ.കെ.എ.എസ്.വി.ജി.എച്ച് സ്‌കൂൾ എന്നിവരുടെ നേതൃത്വത്തിലും വിദ്യാർത്ഥികൾക്കായി എച്ച് പി വി വാക്സിൻ, സർവിക്കൽ കാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി. ഐ.എം.എ പയ്യന്നൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോ.രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.