സംരംഭകത്വ വിദ്യാഭ്യാസ പരിശീലനം

Tuesday 18 November 2025 1:33 AM IST

തിരുവനന്തപുരം: സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് (സി.എം.ഡി ) സംരംഭകത്വ വിദ്യാഭ്യാസം എല്ലാവർക്കും എന്ന വിഷയത്തിൽ അന്താരാഷ്ട്ര മൾട്ടിപ്ലയർ ട്രെയിനിംഗ് സംഘടിപ്പിച്ചു. എ.എസ്.ഇ.എം ലൈഫ് ലോംഗ് ലേണിംഗ് ഹബ് റീജിയണൽ സെന്റർ ഫോർ സൗത്ത് ഏഷ്യയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക പരിപാടി ഉദ്ഘാടനം ചെയ്തു. സി.എം.ഡി ഡയറക്ടർ ഡോ.ജയശങ്കർ പ്രസാദ് സി.സ്വാഗതം പറഞ്ഞു.