നുച്യാട് പള്ളി കൂദാശയും ഇടവക തിരുനാളും 29ന്
പയ്യാവൂർ: നുച്യാട് സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളി കൂദാശയും ഇടവക തിരുനാളും 29, 30 തീയതികളിൽ നടക്കും. കൂദാശ ദിനമായ 29ന് കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പുതിയ പള്ളിയുടെ കൂദാശ കർമം നിർവഹിച്ച ശേഷം പരിശുദ്ധ കുർബാനക്ക് മുഖ്യകാർമികത്വം വഹിക്കും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, അതിരൂപത വികാരി ജനറാൾ ഫാ.തോമസ് ആനിമൂട്ടിൽ, ശ്രീപുരം ഡയറക്ടർ ഫാ.ജോയി കട്ടിയാങ്കൽ എന്നിവർ സഹകാർമികരായിരിക്കും. ഉച്ചക്ക് 12.30ന് പൊതുസമ്മേളനവും തുടർന്ന് സ്‌നേഹവിരുന്നും. തിരുനാൾ ദിനമായ 30ന് വൈകിട്ട് 4ന് ദിവ്യകാരുണ്യ ആരാധന. നാലരക്ക് ലദീഞ്ഞ്, പരിശുദ്ധ കുർബാന, വചന സന്ദേശം എന്നിവക്ക് ബിഷപ്പ് മാർ ജാേസഫ് പണ്ടാരശേരിൽ കാർമികത്വം വഹിക്കും. വൈകുന്നേരം 6.15 ന് തിരുനാൾ പ്രദക്ഷിണം. രാത്രി 7.30ന് മടമ്പം ഫൊറോന വികാരി ഫാദർ സജി മെത്താനത്ത് പരിശുദ്ധ കുർബാന ആശീർവാദം നിർവഹിക്കും.