മൂന്നാമത് നോർത്ത് മലബാർ ട്രാവൽ ബസാർ സമാപിച്ചു
കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിൽ സംഘടിപ്പിച്ച മൂന്നാമത് നോർത്ത് മലബാർ ട്രാവൽ ബസാർ സമാപന സമ്മേളനം കെ.കെ.ഷൈലജ എം.എൽ.എ ഉൽഘാടനം ചെയ്തു. നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് സി രമേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മെട്രോ മാർട്ട് മാനേജിംഗ് ഡയറക്ടർ സിജി നായരെ ചടങ്ങിൽ ആദരിച്ചു. ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത്, മധു കുമാർ,കെ.കെ.പ്രദീപ് എന്നിവർ പങ്കെടുത്തു.സെക്രട്ടറി സി അനിൽ കുമാർ സ്വാഗതം പറഞ്ഞു. നാൽപതോളം പേരടങ്ങുന്ന ട്രാവൽ ഓപ്പറേറ്റമാരാണ് എൻ എം ടി ബി യുടെ ഭാഗമായി കണ്ണൂരിൽ എത്തിയത്.കർണാടക, തമിഴ്നാട്, തെലങ്കാന, ഒഡിഷ, ഗുജറാത്ത്, ഉത്തർപ്രദേശ്, ഡൽഹി, ജമ്മുകശ്മീർ, ഹരിയാന, രാജസ്ഥാൻ, മഹാരാഷ്ട്ര, എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ടൂർ ഓപ്പറേറ്റർ മാർ ഹോസ്റ്റഡ് ബയർ മാരായി ഇത്തവണ പരിപാടിയിൽ പങ്കെടുത്തു. മുൻ മന്ത്രി ഇ.പി.ജയരാജൻ ടൂർ ഓപ്പറേറ്റർ മാരുമായി സംവദിച്ചു.