സൗജന്യ കൊക്ലിയർ ഇപ്ലാന്റ് കേൾവി ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ്
തൊടുപുഴ : മർച്ചന്റ്സ് അസോസിയേഷന്റെയും എറണാകുളം ലൂർദ് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ കൊക്ലിയർ ഇപ്ലാന്റ് കേൾവി ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ് തൊടുപുഴ വ്യാപാര ഭവനിൽ നടത്തി. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് റോട്ടറി ക്ലബ് പ്രസിഡന്റ് ജോബി ജി .ജോൺ ഉദ്ഘാടനം ചെയ്തു.ക്ലോകിയർ ഇപ്ലാന്റ് സർജൻ ഡോ. ജോർജ് കുരുവിള ക്യാമ്പിനു നേതൃത്വംനൽകി. മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി സി.കെ നവാസ് സ്വാഗതവും വനിതാ വിംഗ് ജനറൽ സെക്രട്ടറി ഗിരിജ കുമാരി നന്ദിയും പറഞ്ഞു. ലൈസൺ മാനേജർ സജി ജോബ് വില്ലി,ട്രഷറർ അനിൽകുമാർ പീടികപറമ്പിൽ, ജില്ലാ സെക്രട്ടറി നാസർ സൈര, മർച്ചൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്മാരായ ശരീഫ് സർഗ്ഗം, ജോസ് തോമസ് കളരിക്കൽ, കെ പി ശിവദാസ്, സെക്രട്ടറിമാരായ ഷിയാസ് എം എച്ച് ജോൺസ് ഹിന്ദുസ്ഥാൻ,കമ്മിറ്റി അംഗങ്ങളായ സി. കെ. ശിഹാബ്, റഹീം നാനോ എന്നിവർ പങ്കെടുത്തു.100 ൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. 50000 രൂപ വരെ വിലവരുന്ന ചികിത്സസഹായം ആശുപത്രി അധികൃതർ വാഗ്ദാനം ചെയ്തു.